കാലുമാറ്റക്കാർക്കും കുതികാൽവെട്ടുകാരാക്കും താക്കിതുമായി രാഹുൽ ,യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല

മ​ധ്യ​പ്ര​ദേ​ശി​ല്‍​ നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ കൂ​റു​ബി ജെ പി യിൽ പോയതിന്റെയും രാ​ജ​സ്ഥാ​നി​ല്‍ സ​ച്ചി​ന്‍ പൈ​ല​റ്റ് ഇ​ടഞ്ഞ് നിൽക്കുന്നതിന്റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം

0

ഡ​ല്‍​ഹി: കാലുമാറ്റക്കാർക്കെതിരെയുംമറുകണ്ടം ചാടാൻ കാത്തു നില്കുക്കുന്നവർക്കെതിരെയും ഒളിയമ്പെയ്‌തു രാഹുൽ ഗാന്ധി കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്ന് യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. യു​വ നേ​താ​ക്ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല മ​റി​ച്ച്‌ പു​തി​യ നേ​താ​ക്കൾക്ക് പാർട്ടിയിലേക്ക് കടന്നുവരാനുള്ള അവസരങ്ങൾക്ക് ഇത് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.മ​ധ്യ​പ്ര​ദേ​ശി​ല്‍​ നി​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ കൂ​റു​ബി ജെ പി യിൽ പോയതിന്റെയും രാ​ജ​സ്ഥാ​നി​ല്‍ സ​ച്ചി​ന്‍ പൈ​ല​റ്റ് ഇ​ടഞ്ഞ് നിൽക്കുന്നതിന്റെയും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

ഇരുനേതാക്കളുടെയും പേര് പറയാതെയായിരുന്നു രാഹുലിന്റെ രൂക്ഷ വിമർശനം .തെരെഞ്ഞെടുക്കപ്പെട്ട എ​ന്‍​എ​സ് യുഐ​യു​മാ​യി സം​വ​ദി​ക്കുമ്പോഴായിരുന്നു രാ​ഹു​ലിന്റെ പരാമർശം. സാമ്പത്തിക രംഗത്ത് ഭാവിയില്‍ നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചും വരുന്ന മാസങ്ങളിൽ സംഭവിക്കാൻ പോകുന്ന സാമ്പത്തിക തകർച്ച സംബന്ധിച്ചു രാജ്യം അഭിമുഗീകരിക്കാൻ പോകുന്ന പ്രശ്ങ്ങൾ സംബന്തിച്ചുമായിരുന്നു രാഹുലിന്റെ പ്രസംഗം