സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ

ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.

0

ആലപ്പുഴ | സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. ജില്ലാ കമ്മറ്റിയിൽ നിന്നു മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗം സജി ചെറിയാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി.ഡി ലക്ഷ്മണൻ ,ബി രാജേന്ദ്രൻ, വിശ്വംഭരപണിക്കർ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.

-

You might also like

-