ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി,വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍

ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിയാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സ് പ്രായമുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി.

0

തിരുവനന്തപുരം | ശബരിമലയിൽ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി? വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍ പറഞ്ഞു . അദ്ദേഹത്തിന് ഒപ്പം എത്തിയത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ ഉടമയുടെ പത്‌നിയാ മധുമതിയാണെന്നും അനന്തഗോപന്‍ കൂട്ടിച്ചേർത്തു .അനാവശ്യ വിവാദങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ആചാരപ്രകാരം മധുമതി ചുക്കാപ്പള്ളിക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.തൊറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ വീണ്ടും യുവതീപ്രവേശനം നടന്നെന്ന് വലിയ തോതിലുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
എന്നാല്‍ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിയാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് 55 വയസ്സ് പ്രായമുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്‌സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്‍ശനം നടത്തിയ.ഗുരുവായൂര്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം ചിരഞ്ജീവിയും സുരേഷ് ചുക്കാപ്പള്ളിയും കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്‌ക്കലില്‍ എത്തി ശബരിമല ദര്‍ശനം കഴിഞ്ഞതിന് ശേഷമാണ് ചിരഞ്ജീവി ഗുരുവായൂരില്‍ എത്തിയത്. മുന്‍പ് 2012ല്‍ ടൂറിസം, സാംസ്‌കാരികവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നപ്പോഴും ചിരഞ്ജീവി ക്ഷേത്രത്തില്‍ എത്തിയിരുന്നു.ചിരഞ്ജീവിയുടെ സന്ദര്‍നവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ഇതിനെതിരെ അദ്ദേഹം പറഞ്ഞു.

-

You might also like

-