“പഞ്ചാബ് ലോക് കോൺഗ്രസ്‌ ” അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

നവജ്യോത് സിങ് സിദ്ധുവിനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അമരീന്ദർ രാജിക്കത്തിൽ രൂക്ഷ വിമർശനമുന്നയിച്ചു. സിദ്ദുവുമായുള്ള തർക്കത്തെ തുടർന്ന് സെപ്റ്റംബറിലാണ് അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്.

0

ഡൽഹി | പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ്‌ എന്നാണ് പാർട്ടിയുടെ പേര്. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച അമരീന്ദര്‍ രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. നവജ്യോത് സിങ് സിദ്ധുവിനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അമരീന്ദർ രാജിക്കത്തിൽ രൂക്ഷ വിമർശനമുന്നയിച്ചു. സിദ്ദുവുമായുള്ള തർക്കത്തെ തുടർന്ന് സെപ്റ്റംബറിലാണ് അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്.

അതേസമയം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കും. അവരുമായി സീറ്റ് വിഭജനം നടത്താൻ തയ്യാറാണ്. നിമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസമുണ്ട്. 117 സീറ്റിലും തന്റെ പാർട്ടി മത്സരിക്കും. നിരവധി കോൺഗ്രസുകാർ തന്റെ പാർട്ടിയിലെത്തും. തെരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ പാർട്ടി സർക്കാർ ഉണ്ടാക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തിൽ മത്സരിച്ചാലും എതിരായി താൻ ഉണ്ടാകുമെന്നും അമരീന്ദർ കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യകത്മാക്കി.

You might also like