ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ; കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്

0

നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തിരുന്നു. ജോസഫിന്റെ വലത് കൈയിൽ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകർത്തപ്പോളുണ്ടായതെന്നാണ് പൊലീസ് നിഗമനം.

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

You might also like

-