ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലുമായി കേന്ദ്ര സര്‍ക്കാര്‍.അഞ്ച് പൊതുമേഖലാസ്ഥാപനങ്ങൾ വില്പനക്ക്

ഭാരത് പെട്രോളിയം, ഷിപ്പിങ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ, തെഹ്‌രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ എന്നിവയുടെ ഓഹരി വിറ്റഴിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. മറ്റു ചില പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാറിന് പദ്ധതിയുള്ളതായി മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

0

ഡൽഹി :ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലുമായി കേന്ദ്ര സര്‍ക്കാര്‍. ബി.പി.സി.എല്‍ അടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ ക്യാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. ഭാരത് പെട്രോളിയത്തില്‍ സര്‍ക്കാറിന്റെ 53.75 ശതമാനം ഓഹരികളും വില്‍ക്കാനാണ് തീരുമാനം. കൊച്ചിന്‍ റിഫൈനറിയിലെ ഓഹരികളും വില്‍ക്കും.

ഭാരത് പെട്രോളിയം, ഷിപ്പിങ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ, തെഹ്‌രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ എന്നിവയുടെ ഓഹരി വിറ്റഴിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. മറ്റു ചില പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാറിന്
പദ്ധതിയുള്ളതായി മന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഐ.ഒ.സി, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിൽക്കാനാണ്നീക്കം.ഭാരത് പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരികള്‍ വിൽക്കുന്നതോടൊപ്പം സ്ഥാപനത്തിൻെറ ഭരണവും കേന്ദ്രസർക്കാർ കൈയൊഴിയും. ഷിപ്പിങ് കോർപ്പറേഷനിലെ 53.75 ശതമാനം ഓഹരികളാവും വിൽക്കുക. കണ്ടെയ്നർ കോർപ്പറേഷനിലെ 30.9 ശതമാനം ഓഹരികളും സർക്കാർ വിൽക്കും. ബി.പി.സി.എൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി പൂർണമായും വിൽക്കുന്നതോടെ പൊതുമേഖലയ്ക്കു നഷ്ടപ്പെടുന്നതു രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ്.