പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ജയിലിൽ ഇതുവരെ കോവിഡ് സ്ഥികരിച്ചത് 477 പേര്‍ക്ക്

1121 പേര്‍ക്കാണ് ഇതുവരെ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്. ഇതില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം രൂക്ഷം. ഇന്ന് 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.110 തടവുകാര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.ഇതോടെ ജയിലിലെ മുഴുവന്‍ തടവുകാരുടെയും പരിശോധന പൂര്‍ത്തിയായി. 975 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരടക്കം 1121 പേര്‍ക്കാണ് ഇതുവരെ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്. ഇതില്‍ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു