പാസ്റ്റര്‍ ബെനിസണ്‍ മത്തായി ഡാളസില്‍ പ്രസംഗിക്കുന്നു; ഓഗസ്റ്റ് 10,11 തീയതികളില്‍

സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി ആഗസ്റ്റ് 10, 11 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.

0

 

 

സണ്ണിവെയ്ല്‍ (ഡാളസ്സ്): സെന്‍ട്രല്‍ വെസ്റ്റ് റീജിയണ്‍ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയറും, സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി ആഗസ്റ്റ് 10, 11 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു.

 

അഗപ്പെ ചര്‍ച്ചാണ് ഈ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.2635 നോര്‍ത്ത് ബെല്‍റ്റ്‌ലൈന്‍, സണ്ണിവെയ്ല്‍ 75187 അഗപ്പെ ചര്‍ച്ച് ഹാളില്‍ 10, 11 തിയ്യതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ അഗപ്പെ വര്‍ഷിപ്പ് ടീമിന്റെ ഗാന ശുശ്രൂഷയോടെ യോഗങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായും അവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ് വര്‍ഗ്ഗീസ് 972 325 8633ജിയോഫ്രി ജേക്കബ് 214 926 941

You might also like

-