നടിയെ അക്രമിച്ചന്ന കേസ്സ് പി ടി തോമസ് എം എൽ ഹാജരായി

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് എംഎല്‍എ ഹാജരായത്. കേസിലെ പ്രധാന സാക്ഷിയാണ് എംഎല്‍എ. അക്രമത്തിനിരയായ നടി, നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു

0

കൊച്ചി :നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് എംഎല്‍എ ഹാജരായത്. കേസിലെ പ്രധാന സാക്ഷിയാണ് എംഎല്‍എ. അക്രമത്തിനിരയായ നടി, നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇനി വിസ്തരിക്കേണ്ട 200ലധികം സാക്ഷികളുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതെങ്കിലും സിബിഐ കോടതിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനല്‍കിയിട്ടുണ്ട്.

-

You might also like

-