പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. വീടിന്റെ മതിൽ തകർത്തു

പിടി സെവനെ മയക്കുവെടി വെച്ച് പിടിക്കൂടാനുള്ള വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്നെത്തും. പ്രദേശത്തെ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ചക്കകം പിടി സെവനെ പിടിക്കൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്

0

പാലക്കാട് | പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ വീടിന്റെ മതിൽ തകർത്തു. ദൗത്യസംഘം ഇന്ന് പാലക്കാട്ട്. വെള്ളിയോ ശനിയോ മയക്കുവെടി വച്ചേക്കും. തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ. അ‍ർദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയിൽ തുട‍ർന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമടക്കം ആനയെ കാടുകയറ്റി. വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. വെള്ളിയോ ശനിയാഴ്ചയോ ആയി മയക്കുവെടി വച്ചേക്കും. അല്ലാത്ത പക്ഷം പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാ‍ർ

പിടി സെവനെ മയക്കുവെടി വെച്ച് പിടിക്കൂടാനുള്ള വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്നെത്തും. പ്രദേശത്തെ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷം ഞായറാഴ്ചക്കകം പിടി സെവനെ പിടിക്കൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഞായറാഴ്ചക്കകം ആനയെ പിടികൂടിയില്ലെങ്കിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരമാരംഭിക്കാനാണ് ധോണിയിലെ നാട്ടുകാരുടെ തീരുമാനം. പിടി സെവനെ പിടികൂടാനുള്ള പ്രവർത്തനങ്ങളെല്ലാം വനം വകുപ്പ് പൂർത്തിയാക്കിയെന്നാണ് വിവരം. വെളളിയാഴ്ചയോ, ശനിയോ മയക്കുവെടി വെക്കും.

വയനാട്ടിൽ നിന്നുള്ള കുങ്കിയാനകളെ കഴിഞ്ഞ ദിവസം തന്നെ ധോണിയിൽ എത്തിച്ച് പ്രദേശത്ത് പരിശോധനകൾ ആരംഭിച്ചിരുന്നു. പിടി സെവനായുള്ള കൂടും ധോണിയിൽ സജ്ജമാണ്. മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യസംഘം ഇന്ന് പാലക്കാടത്തും. വയനാട്ടിലേതു പോലുള്ള ഭൂപ്രകൃതി അല്ല പാലക്കാട്ടിലേതെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഞായറാഴ്ചകകം പിടി സെവനെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്

You might also like