ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി

0

തിരുവനന്തപുരം : ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കും.

കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ആറുപേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 12 ആയി.

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആള്‍ക്കൂട്ടം കുടുന്ന പരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

You might also like

-