ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ്

കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു. ഐസയുടെ പ്രകടനം തടഞ്ഞ പോലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ കൊണാട്ട് പ്ലേസിലേക്ക് ഓടിയെത്തി.

ഡൽഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്ന് ശ്കതമായി ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പലയിടത്തും പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. എസ് എഫ് ഐ, ഡി വൈ എഫ് ആ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെല്ലാം സംഘർഷത്തിനിടയാക്കി. ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതെന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ അടക്കം തുറന്നതോടെ ഡൽഹിയിലെ പല മേഖലകളിലും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് അടുത്ത് എ ഐ എസ് എഫ്, എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11:30 നാണ് പ്രതിഷേധം തുടങ്ങിയത്. ഇന്നർ സർക്കിളിലേക്ക് കയറിയ ഉടൻ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവര്‍ത്തകരം വലിച്ച് കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയാക്കി. പോലീസിനെ വെട്ടിച്ച് ചിലർ ഓടിയതോടെ ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എം പി നടപടി ചോദ്യം ചെയ്ത് കൊണാട്ട് പ്ലേസിൽ എത്തിയത്. പോലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം തർക്കിച്ചു.

പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. വിദ്യാർഥി -യുവജനസംഘടനാ പ്രവർത്തകരെയും ക്രൂരമായി മർദിച്ചു. പൊലീസ് വാഹനത്തിലാണ് ക്രൂരമർദ്ദനം.

എംപിയാണെന്ന് പറഞ്ഞിട്ടാണ് പൊലീസുകാർ വിട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞതോടെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാമറയിലൂടെ മർദ്ദിക്കുന്നത് തത്സമയം കണ്ട ഡൽഹി ഡിസിപി വിഷയത്തിൽ ഇടപെടുകയായിരുന്നു. പിന്നാലെ എംപിയെ ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു. വാഹനത്തിൽ വച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച് ശ്വാസം മുട്ടിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്ത് ചെയ്താലും ഈ സമരമുഖത്ത് നിന്ന് പിന്നോട്ടുപോകില്ല. അവസനത്തെ ശ്വാസം വരെ ഇവിടെ തന്നെയുണ്ടാകുമെന്ന ജോൺ ബ്രിട്ടാസ് പറഞ്ഞു

. ആനി രാജ അടക്കം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ സ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകൾ ഉള്ള വാഹനത്തിലാണെന്നാണ് പരാതി. വാഹനത്തിനകത്തുവെച്ച് പോലീസ് മർദ്ദിച്ചെന്നും നേതാക്കൾ പറഞ്ഞു.

ആർകെ ആശ്രം മെട്രോ സ്റ്റേഷന് താഴെയാണ് ഐസയുടെയും ഫ്രറ്റേണിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു. ഐസയുടെ പ്രകടനം തടഞ്ഞ പോലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ കൊണാട്ട് പ്ലേസിലേക്ക് ഓടിയെത്തി. നേഹയെ കൊണാട്ട് പ്ലേസിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പലയിടത്തും മാധ്യമപ്രവർത്തകരെ പോലീസ് പ്രതിഷേധക്കാർക്കൊപ്പം ബസുകളിലേക്ക് കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
യൂത്ത് കോൺഗ്രസ്, എൻ എസ്‌ യു ഐ പ്രവർത്തകർ റായ്‌സീന റോഡിൽ പ്രതിഷേധിച്ചു. ജന്തർ മന്ദറിനകത്തേക്ക് കയറാൻ ഇന്നും പോലീസ് ആർക്കും അനുവാദം നൽകിയില്ല. എന്നാൽ ജന്തർ മന്ദറിന് തൊട്ടടുത്തുള്ള കൊണാട്ട് പ്ലേസും അതിനടുത്തുള്ള ആർ കെ ആശ്രം മാർഗുമെല്ലാം സമര കേന്ദ്രങ്ങളായി മാറി

അതേസമയം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും ആ കാലത്ത് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഖർഗെ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് മോദിയും ഷായും. ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരാ. ഗ്യാനേഷിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു

You might also like

-