സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരെ വിമതർ കോടതിയിൽ

നടപടി ഏകപക്ഷീയം ആണെന്നും ഭൂരിപക്ഷം വിശ്വാസികളുടെ താല്പര്യത്തിന് വിരുദ്ധമാണ് നടപടി എന്നും ഹർജിക്കാർ പറയുന്നു

0

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന വിമതർ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. സിനഡ് നടപടി ഏകപക്ഷീയം ആണെന്നും ഭൂരിപക്ഷം വിശ്വാസികളുടെ താല്പര്യത്തിന് വിരുദ്ധമാണ് നടപടി എന്നും ഹർജിക്കാർ പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നേതാവ് റിജു കാഞ്ഞൂക്കാരൻ നല്‍കിയ ഹർജിയാണ് ഉച്ചയ്ക്ക് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. കാനോനിക നിയമമനുസരിച്ച് വത്തിക്കാൻ എടുത്ത തീരുമാനം കോടതികളിൽ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നാണ് സഭ കോടതിയെ അറിയിച്ചത്. ഹർജിയിൽ ഇന്ന് വാദം തുടരും.

 

You might also like