പ്രതിഷേധം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​​ലേ​ക്ക് വ്യാ​പി​ക്കു​ന്നു

പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തുമ്പോ​ള്‍ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​മ​പ്പു​റം വ​ന്‍ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

0


വാഷിംഗ്‌ടൺ ഡിസി :ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തുമ്പോ​ള്‍ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​മ​പ്പു​റം വ​ന്‍ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ല് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴു​ത്തി​ല്‍ കാ​ല്‍​മു​ട്ട് അ​മ​ര്‍​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ദു​ര്‍​ബ​ല​മാ​യ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി

സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ന​ഗ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ്റ്ഹൗ​സി​ന് സ​മീ​പ​ത്തേ​ക്ക് പ്ര​തി​ഷേ​ധം എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഷിം​ഗ്ട​ണി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

ടെക്സസ്സിലെ ഡാളസ് ഫോട്ടവർത്തു കൗണ്ടികൾ,ഇ​ന്ത്യാ​ന​പൊ​ളി​സി​ലും ലോ​സ് ഏ​ഞ്ച​ല്‍​സി​ലും ഷി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ, ലൂ​യി​സ് വി​ല്ലെ, സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ, ഡെ​ന്‍​വ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി.