ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി.

യുപിയിലെ റാംപൂരിലേക്ക് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി എത്തിയത് .പ്രയങ്ക ഗാന്ധിയുടെ വരവറിഞ്ഞു നുറുകണക്കാന് ഗ്രാമ വാസികളാണ് തടിച്ചുകുടി കണ്ണീരോടെ തന്നെ പൊതിഞ്ഞ ഗ്രാമ വാസികളെ ചേർത്തണച്ച് പ്രിയങ്ക ആശ്വസിപ്പിച്ചു .

0

ലഖനൗ: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകൻ നവ്‌റീത് സിങ്ങിന്റെ കുടുംബത്തെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബന്ധുക്കളെ കാണാൻ പ്രിയങ്ക, യുപിയിലെ റാംപൂരിലേക്ക് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി എത്തിയത് .പ്രയങ്ക ഗാന്ധിയുടെ വരവറിഞ്ഞു നുറുകണക്കാന് ഗ്രാമ വാസികളാണ് തടിച്ചുകുടി കണ്ണീരോടെ തന്നെ പൊതിഞ്ഞ ഗ്രാമ വാസികളെ ചേർത്തണച്ച് പ്രിയങ്ക ആശ്വസിപ്പിച്ചു . യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. യാത്രയ്ക്കിടെ കാറിൽ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ തുടയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. നേതാവിന് ഒപ്പം പ്രദേശവാസികൾ സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നതും വീഡിയോയിലുണ്ട്.

Rampur: Congress leader Priyanka Gandhi Vadra meets the family members of the farmer who lost his life during the tractor rally on 26th January in Delhi.

Imageഅതേസമയം കർഷക നിയമത്തിൽ നിന്നും കേന്ദ്രം പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കർഷക നിയമങ്ങളെന്നും ഉത്പ്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കാർഷികനിയമങ്ങളിലുള്ള ചർച്ച പാർലമെന്റിൽ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

  • Image
Rampur: Congress leader Priyanka Gandhi Vadra meets the family members of the farmer who lost his life during the tractor rally on 26th January in Delhi, at their residence.

തിങ്കളാഴ്ച വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി നൽകിയേക്കും. അതിനിടെ കർഷക സമരത്തിന്മേൽ ട്വിറ്ററിലൂടെയുള്ള പ്രതികരണം തുടരുകയാണ്. രാജ്യാന്തര തലത്തിലും നിരവധിപ്പേരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്രം എംബസികളോട് നിർദ്ദേശം നൽകി. കർഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദ്ദേശം.അതിനിടെ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെയും കർഷക നേതാക്കളെയും സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഇതര എംപിമാരെ ഗാസിപ്പൂരിലെ സമരവേദിക്കടുത്തേക്ക് കടത്തി വിട്ടില്ല.സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ് ഒഴികെയുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് ഗാസിപ്പൂർ അതിർത്തിയിൽ എത്തിയിരുന്നത്.

Image

 

-

You might also like

-