ബലാത്സംഗക്കേസ് പ്രതിയായ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിന്റെ മൊബൈൽ ഫോണിൽ പകർത്തിയ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി
മദ്യം നല്കി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പരാതികള്‍ വരുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി| ബലാത്സംഗക്കേസ് പ്രതിയായ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങലാണ് പോലീസ് കണ്ടെത്തിയത് . ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു.യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർഗീസ്(41) ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.പരാതിക്കാരി തന്നെ ഇയാളുടെ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മദ്യം നല്കി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പരാതികള്‍ വരുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ യുവഡോക്ടറെ ഒരു സംഘം മര്ദിച്ചതിലായിരുന്നു കടവന്ത്ര പൊലീസ് കേസെടുത്തിരുന്നത്. ഇത് അന്വേഷിക്കുന്ന വേളയിലാണ് ഡോക്ടര്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റേയും ബലാത്സംഗത്തിന്റേയും വിവരങ്ങള്‍ പുറത്തെത്തിയത്. യുവനടിയുടെ ബന്ധുവിനെ പൊലീസ് മദ്യംനല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസ് നിര്‍ണായകമായ പല വിവരങ്ങളും കണ്ടെത്തിയിരിരിക്കുന്നത്. ഡോക്ടറില്‍ നിന്ന് യുവനടി തട്ടിയെടുത്തു എന്ന് പറയുന്ന ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധനകള്‍ നടത്തുന്നത്. മര്‍ദനക്കേസില്‍ യുവനടിയും ബിപിന്‍ പെരുമ്പള്ളിയും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിലെത്തുകയുമാണ്.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു
യുവനടിയും കൂട്ടാളികളും ബന്ധുവിന് ചികിത്സ നൽകണമെന്ന പേരിൽ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നും ഫോണുകളും സ്മാർട് വാച്ചു ഇയർപോഡും കവർന്നെന്നുമായിരുന്നു ഡോക്ടർ ആദ്യം നൽകിയ പരാതി. ഈ പരാതിയിൽ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ആകെ 12 പ്രതികളാണുള്ളത്. സംഭവം ഹണിട്രാപ്പ് ആണോ ബ്ലാക്ക്മെയിലിങ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ, ബന്ധുവായ സ്ത്രീയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പവും ഇതേച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നായിരുന്നു യുവനടിയുടെ മൊഴി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്നും നടിയും മറ്റുപ്രതികളും പൊലീസിനോട് പറഞ്ഞു. സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ ഫോണുകളാണ് പ്രതികൾ പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് ഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്.