ജല മെട്രോ, വന്ദേഭാരത് ഡിജിറ്റൽ സയൻസ് പാർക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്

0

തിരുവനന്തപുരം |രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിയ പ്രധാനമന്ത്രി . ജല മെട്രോ, വന്ദേഭാരത് ട്രെയിൻ അടക്കം രണ്ട് നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. വൈദ്യുതീകരിച്ച പാലക്കാട് -പളനി- ഡിണ്ടിഗൽ പാത നാടിന് സമർപ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികൾക്കാണ് ഇന്ന് തുടക്കമായത്.

വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവർക്കൊപ്പമാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. സി-2 കോച്ചിലേക്കെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളും കുട്ടികളുമായായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര. വിവിധ സ്റ്റേഷനുകളിൽ സ്വീകരണവുമുണ്ടായി

2014 ന് മുമ്പ് കേന്ദ്രം റയിൽവെ വികസനത്തിന് കേരളത്തിന് അനുവദിച്ച തുകയുടെ അഞ്ചിരിട്ടി കഴിഞ്ഞ 9 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെലവഴിച്ചെന്ന് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പറഞ്ഞു. പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റം, വൈദ്യുതീകരണം തുടങ്ങിയവ പൂര്‍ത്തിയാക്കി. വന്ദേ ഭാരത് ട്രെയിനുകള്‍ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. കൊച്ചി ജല മെട്രോ രാജ്യത്തിന് മാതൃകയാണെന്നും വികസന പദ്ധതികള്‍ ഉത്ഘാടനം ചെയ്ത് അദ്ദേഹം വിശദീകരിച്ചു.

You might also like