ഒമൈക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പ്രധാനമന്ത്രിയുടെ നിർദേശം

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്

0

കോവിഡ് വൈറസിൻ്റെ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നി‍ർദേശം. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുട‍ർന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ ആവശ്യപ്പെട്ടത്.

കൊറോണയുടെ മാരക വകഭേദമായ ഒമിക്രോണിനെ ജാഗ്രതയോടെ നേരിടണം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യ ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് എടുക്കുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണം. വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

You might also like