പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം; ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം

ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

0

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ.സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയതത്.

രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ നിയമസഭ പിരിച്ചുവിടും. നാല് സംസ്ഥാനങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്നും ജാവദേക്കര്‍ പറഞ്ഞു.