കര്‍ഷകര്‍ക്ക് നേരെ ആകരമാം നടത്തിയത് ബിജെപി ഗുണ്ടകളാണെന്ന് പ്രശാന്ത് ഭൂഷണ്‍

ബിജെപിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’

0

ഡൽഹി :സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.റിപബ്ലിക്ക് ദിവസം തൊട്ട് ബിജെപി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും സമാധാനപരമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’- പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് എത്തിയ ഒരു സംഘമാണ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചുമാറ്റുകയും കര്‍ഷകരെ തീവ്രാവാദികള്‍ എന്നുവിളിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം
മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലീസ് തടഞ്ഞു.

You might also like

-