2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു,ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും

2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സര്‍വീസുകളുടെ ലേലം പൂര്‍ത്തിയാക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും സര്‍വെയില്‍ പറയുന്നു

0
Rajya Sabha adjourned till 1st February 2021.
Image

2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വച്ചു.ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും. കോവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ. കൊവിഡ് കുത്തിവെപ്പ് സാമ്പത്തിക രംഗത്തെ ഉയർത്തെഴുന്നേൽപ്പിന് കാരണമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമാണം, ഉൽപ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകൾക്ക് കൊവിഡ് വ്യാപനം വൻ തിരിച്ചടി ഉണ്ടാക്കിയതായും സർവേ ചൂണ്ടിക്കാണിക്കുന്നു.

നൂറ്റാണ്ടിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തില്‍ 90ശതമാനത്തിലധികം രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ ആടിയുലഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സര്‍വെയില്‍ പറയുന്നു.

പൊതുമേഖല ബാങ്കുകളുടെ മൂലധനംവര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക സര്‍വെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആവശ്യത്തിന് മൂലധനമില്ലാതായാല്‍ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് മൊത്തംവളര്‍ച്ചയെതന്നെ ബാധിച്ചേക്കാം.

രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്. നിഷ്‌ക്രിയ ആസ്തിയില്‍ 90ശതമാനവും ഈ ബാങ്കുകളിലാണെന്നത് ഗൗരവം അര്‍ഹിക്കുന്നു.2021 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ വിമാനസര്‍വീസുകള്‍ കോവിഡിനുമുമ്പുള്ള നിലയിലേയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സര്‍വീസുകളുടെ ലേലം പൂര്‍ത്തിയാക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും സര്‍വെയില്‍ പറയുന്നു.സാമ്പത്തിക സര്‍വെ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് വീണ്ടുംചേരുക.

Share this:

Share this on WhatsApp
0