“പ്രശാന്ത് ഭൂഷൺ വേസസ് സുപ്രീംകോടതി” കോടതിയലക്ഷ്യ കേസില്‍ പിഴ ഒരുരൂപ

സത്യത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സാധാരണക്കാരന്റേയും പാവപ്പെട്ടവരുടേയും അവസാന ആശ്രയമാണ് സുപ്രീം കോടതി.

0

ഡൽഹി : പ്രശാന്ത് ഭൂഷൺ വേസസ് സുപ്രീംകോടതി കോടതിയലക്ഷ്യ കേസില്‍ പിഴഒടുക്കി കേസ് അവസാനിപ്പിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായി . സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും സുപ്രീംകോടതി ജഡ്ജിമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു പ്രശാന്ത് ഭൂഷണെതിരായ കേസ്.നേരത്തെ, അഭിഭാഷകരടങ്ങുന്ന ഒരു വിഭാ​ഗം സുപ്രീംകോടതി വിധിയെ പക്വമായ ഇടപെടലായി കണ്ടപ്പോൾ, കോടതി പ്രശാന്ത് ഭൂഷണ് ഒരുക്കിയ അസ്സൽ കെണിയാണ് പിഴയെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴയായിരുന്നു സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് വിധിച്ചത്.

സത്യത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സാധാരണക്കാരന്റേയും പാവപ്പെട്ടവരുടേയും അവസാന ആശ്രയമാണ് സുപ്രീം കോടതി. സുപ്രീംകോടതി ശക്തിപ്പെട്ടാലെ രാജ്യം ശക്തിപ്പെടു. വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കുമെന്നും സത്യം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കുകയോ അല്ലാത്ത പക്ഷം മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്ക് നേരിടുകയോ വേണ്ടി വരുമെന്നായിരുന്നു കോടതി വിധിച്ചത്. വിധി മാതൃകാപരമാണെന്നാണ് ഒരു വിഭാഗം അഭിഭാഷക സമൂഹം വിലയിരുത്തിയിരുന്നു. കേസിൽ മാപ്പ് കൊടുക്കുന്നതായിരുന്നു നല്ലത്, എന്നാൽ ഒരു രൂപ് പിഴ പക്വതയുള്ള തീരുമാനമാണെന്ന് മുൻ ജസ്റ്റിസ് ആർ.എം ലോധ പറഞ്ഞു.

-

You might also like

-