തെലങ്കാനയില്‍ ജലവൈദ്യുത പ്ലാന്റില്‍ വന്‍ അഗ്നിബാധ; 9 പേര്‍ കുടുങ്ങിയതായി സംശയം

പവര്‍ഹൗസിനകത്താണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയിത്തിനകത്തുനിന്നും 10 പേരെ രക്ഷപെടുത്തിയെന്നും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

0

അമരാവതി: തെലങ്കാന ജലവൈദ്യുതി നിലയത്തില്‍ തീപിടുത്തം. നിലയത്തിനകത്തുണ്ടായ അഗ്നിബാധയില്‍ 9 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവര്‍ഹൗസിനകത്താണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയിത്തിനകത്തുനിന്നും 10 പേരെ രക്ഷപെടുത്തിയെന്നും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

ആന്ധ്ര-തെലങ്കാന അതിർത്തിയിലാണ് വൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നത്. രാത്രി വൈകിയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. തുടക്കത്തില്‍ നിലയത്തിലെ അഗ്നിശമന സംവിധാനമാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ഭൂഗര്‍ഭനിലയത്തിലാണ് അഗ്നിബാധയുണ്ടായത്. ശ്രീശൈലം ഡാമിന്റെ പരിസരത്താണ് നിലയം പ്രവര്‍ത്തിക്കുന്നത്.