പൊലീസിന് കോവിഡ് പിടിച്ചാൽ വകുപ്പുതല നടപടി കൊറന്റൈനിൽ പോയാലോ പണിപാളും

"ഏതെങ്കിലും നിലയിൽ കൊറന്റൈനിൽ ആകുന്ന പക്ഷം ആഴത്തിലേക്ക് സ്വന്തം നിലയിൽ ചിലവ് വഹിക്കേണ്ടതും ,ടി ഉദ്യോഗസ്ഥൻ വകുപ്പുതല നടപടികൾക്ക് വിധേയരാകേണ്ടതുമാണ് "

0

തൊടുപുഴ :പൊലീസിന് കോവിഡ് വന്നാൽ വകുപ്പുതല നടപടി ഉറപ്പു
സ്വന്തം നിലയിൽ ചികിത്സ വിവാദ സർക്കുലറുമായി ഇടുക്കി പൊലീസ്
കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനൊപ്പം വിശ്രമില്ലാതെ ജോലിയെടുക്കുന്നവരാണ് സംസ്ഥാന പോലീസ് സേന . മഴയിലും വെയിലായാലും . കോവിടിന്റെ സാമുഹ്യാ വ്യാപനം തടയാൻ പോലീസ് വഹിച്ച പങ്ക് ചെറുതല്ല . എന്നാൽ പൊലീസിലെ സാധരണകാരായ സിവിൽ പോലീസ് ഓഫീസർ മാർ മുതൽ സി ഐ വരെയുള്ള ഉദ്യോഗസ്ഥരാണ് കോവിഡ് കാലത്ത് പൊതു സമൂഹത്തിലിറങ്ങി ജോലിചെയ്യേണ്ടി വന്നവർ  , ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റും  മുന്നിൽ ഉണ്ടായിരുന്നത്ഇവരാണ് .കോവിഡ് കാലത്തുപോലും രൂക്ഷമായ രാഷ്ട്രീയ സമരങ്ങളെ സ്വന്തം ആരോഗ്യം പോലും മറന്നാണ് പോലീസുകാർ നേരിട്ടത്.

സംസ്ഥാനപോലീസിലെ താഴേക്കിടയിലെ ജീവനക്കാർകോവിഡ് പ്രതിരോധത്തിൽ വഹിച്ച പങ്ക് മുഖ്യമന്ത്രി തന്നെ പലവട്ടം പ്രശംസിച്ചിരുന്നു. എന്നാലിപ്പോഴിതാ ഇടുക്കി ജില്ലയിലെ രണ്ടു പോലീസ് സബ് സ്റ്റേഷനുകളിൽ ഡി വൈ എസ് പി മാരുടെ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നു . അവധിയിലും മറ്റു പോകുന്ന പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം . മാത്രമല്ല കൊറന്റൈനിൽ പോകാതെ സൂക്ഷിക്കണം . ഇനി അങ്ങനെ കൊറന്റൈനിൽ പോകേണ്ടിവന്നാലോ പണികിട്ടി ! “ഏതെങ്കിലും നിലയിൽ കൊറന്റൈനിൽ ആകുന്ന പക്ഷം അയാൾ സ്വന്തം നിലയിൽ ചിലവ് വഹിക്കേണ്ടതും ,ടി ഉദ്യോഗസ്ഥൻ വകുപ്പുതല നടപടികൾക്ക് വിധേയരാകേണ്ടതുമാണ് ”
വീടുകളിലേക്കുള്ള സാധങ്ങൾ മാറ്റുവാങ്ങാൻ കടകളിൽ പോകരുതെന്നും ഓൺലൈനിൽ തന്നെ സാധങ്ങൾ വാങ്ങണമെന്നും സർക്കുലറിൽ ഉണ്ട്

ഏതുസാഹചര്യത്തിലാണ് ഇത്തരത്തിൽ തൊടുപുഴ കട്ടപ്പന ഡി വൈ എസ് പി മാർ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്ന കാര്യം വ്യക്തമല്ല എന്നാൽ ഒരുകാര്യം വ്യക്തമാണ് .ഇതുവരെ വിശ്രമമില്ലാതെ ജോലിയെടുത്ത സാധരണകാരായ പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിപ്പോയി ഈ വിവാദ സർക്കുലർ

തൊടുപുഴ ഡിവൈഎസ്പിയുടെയും കട്ടപ്പന ഡി വൈ എസ് പിയുടെയുമാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രങ്ങാളും മുൻകരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡി വൈ എസ് പി മാരുടെ വിവാദ സർക്കുലർ പുറത്തുവന്നത്. വിവാദ സർക്കുലറിനെതിരെ സേനയിൽ അസ്വസ്ഥത പുകയുകയാണ് .