‘പാലത്തായി’ അന്വേഷണത്തിന് 2 വനിത ഐപിഎസുകാര്‍; വീണ്ടും മൊഴിയെടുക്കും

കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡി ശില്‍പ,  കണ്ണൂര്‍ നര്‍ക്കോടിക്സ് വിഭാഗം എ എസ് പി രേഷ്മ രമേഷ് എന്നിവരെയാണ് സംഘത്തിലുള്‍പ്പെടുത്തിയത്. വനിത ഐപിഎസു കാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടുരേഖപ്പെടുത്തും

0

കണ്ണൂർ :ബി ജെ പി നേതാവിനെ രക്ഷിക്കാൻ കണ്ണൂര്‍ പാലത്തായിപോക്‌സോ  കേസ്സ് അട്ടിമറിച്ച സംഭവത്തിൽ രണ്ട് വനിത ഐപിഎസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു .  കാസര്‍കോട് ജില്ല പൊലീസ് മേധാവി ഡി ശില്‍പ,  കണ്ണൂര്‍ നര്‍ക്കോടിക്സ് വിഭാഗം എ എസ് പി രേഷ്മ രമേഷ് എന്നിവരെയാണ് സംഘത്തിലുള്‍പ്പെടുത്തിയത്. വനിത ഐപിഎസു കാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടുരേഖപ്പെടുത്തും . മുൻപ് സംഘപരിവാർ നേതാവുകൂടിയായ  പ്രതിയെ രക്ഷിക്കാൻ  കുറ്റപത്രം  ചമക്കുന്നതിൽ പോലീസ് വീഴ്ച്ച വരുത്തിയിരുന്നു  ഭാഗിക കുറ്റപത്രം സമര്‍പിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

അന്വേഷണ സംഘത്തിനെതിരെ ഇരയുടെ കുടുംബമടക്കം സമൂഹത്തിലെ  നിരവധി മേഖലകളിൽനിന്നും  പരാതി ഉയർന്നിരുന്നു  കേസ് കോടതിയിൽ എത്തിയപ്പോൾ  പോലീസിനെ കോടതി രൂക്ഷമായി വിർഷിക്കയുണ്ടായി   ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം   കേസ്സെടുക്കേണ്ട പോലീസ് സ്വാധിനങ്ങൾക്ക് വഴങ്ങി  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ  ദുർബ്ബല വകുപ്പുകൾ ചാർത്തിയാണ് കേസിൽ   പ്രഥമ വിവര റിപ്പോർട്ടുപോലും തയ്യാറാക്കിയത് . ഇതുമൂലം  ബലാത്സംഗ കേസിൽ പ്രതിക്ക്  ഒരു ദിവസ്സം പോലും റിമാൻഡിൽ കഴിയേണ്ട സാഹചര്യം ഇല്ലാതെ ചമയത്തിൽ പോകാൻ കഴിഞ്ഞു ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് അന്വേഷണത്തിൽ  വനിത ഓഫിസര്‍മാരെ ഉള്‍പ്പെടുത്തിയത്.