ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ലർച്ചെ മൂന്ന് മണിയോടെ ആനച്ചൽ ആമകണ്ടം റിയാസ് മൻസിലിൽ റിയാസിൻ്റെ മകനായ ഫത്താഹാത്തിനെ ബന്ധുവായ യുവാവ് കൊലപ്പെടുത്തുന്നത് . ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്.

0

മൂന്നാർ : ആനച്ചാലിൽ ആമകണ്ടത്ത്ബന്ധുവായ യുവാവ് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . കൃത്യം നടത്തിയ ശേഷം ഷാജഹാൻ കൈയ്യിൽ കരുതിയിരുന്ന വിഷക്കുപ്പി സഫിയയുടെ മൂത്തമകൾ കട്ടി ഭീക്ഷണി പെടുത്തിയ ശേഷം വിവരങ്ങൾ പോലീസിനോട് പറഞ്ഞാൽ അവശേഷിക്കുന്ന കുടുംബത്തിലെ മുഴുവൻ പേരെയും കൊന്നശേഷം ആത്മഹത്യാ ചെയ്യുമെന്നണ് പറഞ്ഞതായി അക്രമത്തിൽ രക്ഷപെട്ട പെൺകുട്ടി പോലീസിനോട് പറഞ്ഞു വെള്ളത്തൂവൽ സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആനച്ചൽ ആമകണ്ടം റിയാസ് മൻസിലിൽ റിയാസിൻ്റെ മകനായ ഫത്താഹാത്തിനെ ബന്ധുവായ യുവാവ് കൊലപ്പെടുത്തുന്നത് . ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്. ഫത്താഹിൻ്റെ മാതാവ് സഫിയയും സഫിയയുടെ മാതാവ് സൈനബാക്കും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. ഇരുവരുവരെയും കോട്ടയം മെഡിക്കൽ കോളേജ്ജിൽ പ്രവേശിപ്പിച്ചു

സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിച്ചത് . കുടുംബവഴക്കിനെ തുട‍ർന്ന് ഷാജഹാൻ്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നിൽ ഭാര്യമാതാവും സഹോദരിയുമാണെന്ന വിശ്വസത്താലാണ് കൊലക്ക് ഒരുബാറ്റെതെന്നാണ് പോലീസ് പറയുന്നത് . സഫിയയുടെ മൂത്ത കുട്ടി അക്രമത്തിൽ നിന്നും അത്ഭുതകരമായി പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു

പുലർച്ചെ സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. ഇതിനിടെ തൊട്ടടുത്തെ വീട്ടിൽ താമസിക്കുന്ന സഫിയയുടെ മാതാവിനേയും ഷാജഹാൻ ആക്രമിച്ചു. അപ്പോഴേക്കും സഫിയയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഷാജഹാൻ ഓടി രക്ഷപെട്ടു . ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലചെയ്യപ്പെട്ട ഫത്താഹിന്റെ മൃതദേഹം അടിമാലിയിൽ താലൂക്ക് ആശുപത്രി സുഷിച്ചിട്ടുണ്ട് .

You might also like