പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഴമലയ്ക്കൽ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയിൽ വെച്ചാണ് ബൈക്കിൽ എത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്

0

തിരുവനന്തപുരം :വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശി ബിജുവാണ് പൊലീസ് പിടിയിലായത്.കഴിഞ്ഞ ജനുവരി 29ആം തിയ്യതി രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയിൽ വെച്ചാണ് ബൈക്കിൽ എത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് വലിയമല പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടു കൂടിയാണ് സിസിടിവി ദൃശ്യത്തിൽ നിന്നും പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.