ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സേനയ്ക്ക് പൊരുതാനാവശ്യമായ ആയുധങ്ങൾ നാം ശേഖരിക്കുന്നുമുണ്ട്. നേരത്തെ പട്രോളിംഗ് ചെയ്യാൻ സാധിക്കാത്തിടങ്ങളിൽ ഇന്ന് നമ്മുടെ സൈന്യത്തിന് കടന്നെത്താൻ കഴിഞ്ഞിട്ടുണ്ട്.

0

ഡൽഹി : ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല. നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു. പക്ഷേ കടന്നുകയറാൻ ശ്രമിച്ചവർക്ക് അതിനുള്ള മറുപടി ഇന്ത്യൻ സൈന്യം കൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിർത്തി മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം നമ്മൾ നടത്തിയിട്ടുണ്ട്. സേനയ്ക്ക് പൊരുതാനാവശ്യമായ ആയുധങ്ങൾ നാം ശേഖരിക്കുന്നുമുണ്ട്. നേരത്തെ പട്രോളിംഗ് ചെയ്യാൻ സാധിക്കാത്തിടങ്ങളിൽ ഇന്ന് നമ്മുടെ സൈന്യത്തിന് കടന്നെത്താൻ കഴിഞ്ഞിട്ടുണ്ട്. ഏത് പരിതസ്ഥിതിയിലും രാജ്യത്തെ രക്ഷിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും നമ്മുടെ സൈന്യം ചെയ്യുന്നുണ്ട്. സൈന്യത്തിൽ ഇന്ത്യക്ക് പൂർണ വിശ്വാസമാണ്. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ മണ്ണിലേക്ക് നോക്കാൻ പോലും ധൈര്യം ഉണ്ടാകാത്ത വിധം രാജ്യവും സൈന്യവും സുസജ്ജമാണ്. ഏത് പരിതസ്ഥിതിയിലും ആവശ്യാനുസരണം നേരിടാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

You might also like

-