രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

നാല് പ്രധാനമേഖലകൾ ഒഴികെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ് സർക്കാറിന്റെ നയമെന്നും പ്രധാനമന്ത്രി

0

രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം.രാജ്യത്തെ സ്ഥാപനങ്ങൾ നടത്തികൊണ്ടുപോകലല്ല സർക്കാരിന്റെ പണിയെന്നും , നാല് പ്രധാനമേഖലകൾ ഒഴികെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ് സർക്കാറിന്റെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും.

വാണിജ്യ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്‍റെ നയമല്ല. നൂറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കും. ജനക്ഷേമത്തിനാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത്. പഴയ പെരുമ നിലനിർത്താനെന്ന പേരില്‍ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാരം സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും മോദി പറഞ്ഞു

നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവർത്തിക്കുന്നത് പൊതുജനത്തിന്റെ നികുതി പണം കൊണ്ടാണ്. ഇവ നടത്തികൊണ്ടുപോകൽ വലിയ ബാധ്യതയാണ് സര്‍ക്കാരിന് വരുത്തിവെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.