പി കെ ഫിറോസിന്  ഗാന്ധിജി  രാഹുൽ  ഗാന്ധിയുടെ  മുത്തച്ഛൻ  

“ഈ രാഹുല്‍ ഗാന്ധിയുടെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേറെ ആരാണ് ഇവിടെയുള്ളത്. തന്റെ മുതുമുത്തച്ഛന്‍ ആര്‍എസ്എസുകാരന്റെ വെടിയേറ്റ് പിടഞ്ഞു വീണുമരിച്ച ഈ നാട്ടിലെ മതമൈത്രിക്ക് വേണ്ടി വെടിയേറ്റ മരിച്ച മഹാത്മഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന പ്രിയപ്പെട്ട മകന്‍. തന്റെ മുത്തശ്ശി ഈ രാജ്യത്തിനു വേണ്ടി പിടഞ്ഞുവീണ് മരിച്ചത് കണ്ടു വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷണം കഷണമായി ചിന്നിചിതറിയപ്പോള്‍ അവസാനത്തെ ഒരുനോക്ക് പോലും കാണാന്‍ കഴിയാതെ കണ്ണീരോലിപ്പിച്ചുകൊണ്ട് ആ മൃതദേഹത്തിന്റെ അടത്തു നിന്ന ഒരു ചെറുപ്പക്കാരന്‍

0

മലപ്പുറം: പ്രസംഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നത് പുത്തരിയല്ല അത് കോൺഗ്രസ്സുകാർക്കും ലീഗ്കാർക്കും  പറയേണ്ടകാര്യമില്ല  ചരിത്രം വളച്ചൊടിക്കുന്നകാര്യത്തിലും   നുണപറയുന്ന കാര്യത്തിലും ബിജെപി യെ കവച്ചുവെക്കാൻ  മറ്റാരുമില്ല ബിജെപിയിൽ കേമൻ  മോദിയുംയോഗിയിയും  പിന്നെ വിപ്ലവും ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞ മണ്ടത്തരങ്ങൾക്ക് അതിരില്ല  . മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതെല്ലാം നാം കണ്ടതാണ്.

മലപ്പുറത്തു മന്ത്രി കെ ടി  ജലീലിനെ  തൊട്ടുകളിച്ചു ആളായ നമ്മുടെ യൂത്ത് ലീഗ് നേതാവ്  ഇപ്പോൾ  ലീഗിലെ വാക്മികിയായിക്കഴിഞ്ഞു പി കെ ഫിറോസ് യൂത്ത് ലീഗ്  മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിയില്‍ ആണ് ഫിറോസ് തന്റെ  ചരിത്ര മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചത്

മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ഗാന്ധി കോയമ്പത്തൂരിലെ സ്‌ഫോടനത്തിലാണ് മരിച്ചതെന്നൊക്കെഫിറോസ് അങ്ങ് തട്ടിവിട്ടു . കാര്യം  ബുദ്ധി ജീവികളായ  ലീഗ്കാർക്ക്  പിടികിട്ടിയില്ലങ്കിലും  മലപ്പുറത്തെ കുലിപണിക്കർക്ക് കാര്യം പിടികിട്ടി  ഫിറോസിനെ ബാധിച്ചിരിക്കുന്നത് അറിവില്ലായ്മയുടെ ദുഷ്ട പിശാചാണെന്ന്

പ്രസംഗത്തില്‍ അബദ്ധങ്ങള്‍ വിളയാടുന്ന പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

“ഈ രാഹുല്‍ ഗാന്ധിയുടെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേറെ ആരാണ് ഇവിടെയുള്ളത്. തന്റെ മുതുമുത്തച്ഛന്‍ ആര്‍എസ്എസുകാരന്റെ വെടിയേറ്റ് പിടഞ്ഞു വീണുമരിച്ച ഈ നാട്ടിലെ മതമൈത്രിക്ക് വേണ്ടി വെടിയേറ്റ മരിച്ച മഹാത്മഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന പ്രിയപ്പെട്ട മകന്‍. തന്റെ മുത്തശ്ശി ഈ രാജ്യത്തിനു വേണ്ടി പിടഞ്ഞുവീണ് മരിച്ചത് കണ്ടു വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷണം കഷണമായി ചിന്നിചിതറിയപ്പോള്‍ അവസാനത്തെ ഒരുനോക്ക് പോലും കാണാന്‍ കഴിയാതെ കണ്ണീരോലിപ്പിച്ചുകൊണ്ട് ആ മൃതദേഹത്തിന്റെ അടത്തു നിന്ന ഒരു ചെറുപ്പക്കാരന്‍.”

മഹാത്മഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനല്ലെന്നും ഫിറോസ് ഗാന്ധിയാണ് അതെന്നും ഫിറോസ് ഗാന്ധി ആണ് അതെന്നും കൊച്ചുക്കുട്ടികള്‍ക്ക് വരെ വ്യക്തമാണ്. എന്നാൽ  ലീഗിലെ   അഭിനവ ബുദ്ധിജീവിയായ  ഫിറോസിന് മഹാത്മഗാന്ധിജി  രാഹുൽ   ഗാന്ധിയുടെ  മുത്തച്ഛൻ തന്നെ  മാത്രമല്ല രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലും  ലീഗിലെ സര്വവിജ്ഞാകോശത്ത് നമിക്കുകയല്ലാതെ വേറെ വഴിയില്ല