കൊളംബോയിലെ വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി.

ഇന്നലെ നടന്ന സ്‌ഫോടനത്തിൽ മുന്നൂറോളം പേർ മരിച്ചതായാണ് വിവരം. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും വാർത്തയുണ്ട്.

0

എട്ടിടങ്ങളിലെ സ്ഫോടനപരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയത്. ശ്രീലങ്കൻ വ്യോമസേന ഇത് നിർവീര്യമാക്കിയെന്നും പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രധാന ടെർമിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നത്.

ഇന്നലെ നടന്ന സ്‌ഫോടനത്തിൽ മുന്നൂറോളം പേർ മരിച്ചതായാണ് വിവരം. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റതായും വാർത്തയുണ്ട്. സംഭവത്തിൽ 24 പേരെ അറസ്റ്റു ചെയ്തതാണ് വിവരം. അതേസമയം, സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കാസർഗോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെ പ്രാദേശിക സമയം 8.45 ഓടെയാണ് കൊളംബോയിൽ ആറിടങ്ങളിൽ സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഇതിന് പിന്നാലെ ഉച്ചയോടെ രണ്ടിടങ്ങളിലും സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദുചെയ്യുകയും ചെയ്തിരുന്നു.

You might also like

-