മുഖ്യ മന്ത്രിക്ക് എഴുപത്തഞ്ചാം ജന്മ ദിനം

കണ്ണൂർ ജില്ലയിലെ പിണറായിയിൽ തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കർഷക കുടുംബത്തിൽ കെ. വിജയൻ എന്ന പിണറായി വിജയൻ 1944 മേയ് 24-ന്‌ ജനിച്ചു

0

തിരുവനന്തപുരം :കേരളം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സംസ്‌ഥാനത്തെ ജങ്ങൾക്ക് ആത്മ ധൈര്യം പകർന്ന് പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ, കേരളത്തെ പിടിച്ചുനടത്തികൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (24 /05 2020 )ഞായറാഴ്ച 75 വയസ് തികയുന്നു.
സംസ്ഥാനത്തുണ്ടായ രണ്ടു പ്രളയങ്ങളിൽ പെട്ട് വൻ സാമ്പത്തിക പ്രതിസന്ധി നേരുമ്പോഴ് തന്നെ കോവിഡിനെയും നിപ്പയെയും പ്രതിരോധിക്കാൻ ശ്കതമായ നടപടി സ്വീകരിച്ച് പിണറായി ലോക നേതാക്കൾക്കൊപ്പം പ്രശസ്തി നേടി കോവിഡ് കാലത്തെ മികവാർന്ന പ്രവർത്തനങ്ങളുടെ പേരിൽ ലോകമാധ്യമങ്ങള്‍ പിണറായിയെ പ്രശംസകൊണ്ടുമൂടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മറ്റൊരുപിറന്നാൾ . നേരത്തെ മാർച്ച് 21നായിരുന്നു പിറന്നാളെന്നായിരുന്നു അറിഞ്ഞിരുന്നത്. പിറന്നാളെങ്കിലും പിണറായി യാതൊരു ചടങ്ങുകളും ഇല്ല
കണ്ണൂർ ജില്ലയിലെ പിണറായിയിൽ തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കർഷക കുടുംബത്തിൽ കെ. വിജയൻ എന്ന പിണറായി വിജയൻ 1944 മേയ് 24-ന്‌ ജനിച്ചു. കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. അമ്മയുടെ പതിനാലാമത്തെ കുട്ടിയായിരുന്നു.പതിനൊന്ന് പേർ മരിച്ചു പോയി .തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ.

പിണറായി ശാരദാവിലാസം എൽപി സ്കൂളിലും, പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായി

15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാൽ സൗമ്യനാവേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമർശനങ്ങൾക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന പിണറായി വിജയന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്നാൽ, താനിരിക്കുന്നത് പഴയ കസേരയിലല്ല എന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ള വിമർശകരെ ഇടയ്ക്കിടെ ഓർമപ്പെടുത്താറുമുണ്ട് ഇപ്പോൾ.

You might also like

-