ഗൾഫിൽ കോവിഡ് മരണം 840 രോഗബാധിതർ ഒരു ലക്ഷത്തി എഴുപത്തി ആറായിരം

32 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 840 ആയി. 6700 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം പിന്നിട്ടു. ഇന്ന് പെരുന്നാൾ മുൻനിർത്തി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി.

0

സൗദി :കോവിഡിനെത്തുടർന്ന് വൻ ആരോഗ്യ ഭീക്ഷണി നേരിടുകയാണ് ഗൾഫ് രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു രോഗ വ്യാപനത്തിന്റെ തോത് കുറവാണെങ്കിലും ഭയപ്പാടിന്റെ നിഴലിലാണ് അറബ് ലോകം
32 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 840 ആയി. 6700 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം പിന്നിട്ടു. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരണസംഖ്യ 379ൽ എത്തി. രോഗികളുടെ എണ്ണം 70,000 കടന്നു. കുവൈത്തിൽ 10 പേർ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 148 ആയി. യു.എ.ഇയിൽ മൂന്നും ഖത്തറിൽ രണ്ടും ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഓരോ രോഗികൾ വീതവും കോവിഡിന് കീഴടങ്ങി.

യു.എ.ഇയിലും സൗദിയിലുമായി മൂന്ന്മലയാളികളും മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 114 ആയി. രോഗികളുടെ എണ്ണം ഖത്തറിൽ നാൽപത്തി രണ്ടായിരവും യു.എ.ഇയിൽ ഇരുപത്തി എണ്ണായിരവും കുവൈത്തിൽ ഇരുപതിനായിരവും കവിഞ്ഞു. ഒമാനിൽ 463ഉം ബഹ്റൈനിൽ 360ഉം പേർക്കും കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

ഗൾഫിൽ ഇന്നലെയും നാലായിരത്തിലേറെ പേരാണ് കോവിഡ് രോഗവിമുക്തരായത്. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 76,000 കടന്നു. പെരുന്നാൾ നമസ്കാരം ഉൾപ്പെടെ ആഘോഷം വീടുകൾക്കുള്ളിൽ പരിമിതപ്പെടുത്തണമെന്ന കർശന നിർദേശമാണ് എല്ലാ ഗൾഫ് രാജ്യങ്ങളും പുറപ്പെടുവിച്ചിരിക്കുന്നത്. വിരുന്ന് സൽക്കാരങ്ങളും ഒത്തുചേരലുകളും അധികൃതർ വിലക്കിയിട്ടുണ്ട്.

You might also like