സഹായം തേടി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

നീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്. ജനീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിത്ഥി.നെതര്‍ലന്‍റ്സിലാണ് ആദ്യ പരിപാടി. ഒൻപതാം തീയതി നടക്കുന്ന ഐടി സമ്മേളനത്തിൽ പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാൻ നെതര്‍ലൻഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ കാണാനും മലയാളികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്നുണ്ട്പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലും പിണറായി വിജയൻ സന്ദര്‍ശിക്കുന്നു. കിഫ്ബി ഇറക്കുന്ന മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികളിലേക്ക് യൂറോപ്യൻ മലയാളികളെ ആകർഷിക്കാനും പദ്ധതി ഉണ്ട്.
ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.