ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ ആർ.എസ്.എസ് നേതാവ് സവർക്കറിന്റെ ഫോട്ടോ

മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൂറ്റൻ ബാനറിലാണ് ആർ.എസ്.എസ് സ്ഥാപക നേതാവ് സവർക്കറും ഇടം പിടിച്ചത്.

0

കൊച്ചി | ആർ.എസ്.എസ് നേതാവ് സവർക്കറിന്റെ ഫോട്ടോ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ ഇടം പിടിച്ച സംഭവത്തിൽ നടപടിയുമായി കോൺ​ഗ്രസ് നേതൃത്വം. സംഭവവുമായി ബന്ധപ്പെട്ട് ഐ എൻ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് നേതാവും ആലുവ എം.എൽ.എയുമായ അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട്ടിലെ അത്താണി എന്ന പ്രദേശത്താണ് സംഭവം നടന്നത്. കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൂറ്റൻ ബാനറിലാണ് ആർ.എസ്.എസ് സ്ഥാപക നേതാവ് സവർക്കറും ഇടം പിടിച്ചത്.

സംഘ പരിവാർ നേതാവിന്റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറച്ചു. സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ
ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയായി.

You might also like

-