ഫ്‌ലോറിഡയിൽ നിര്യാതനായ ഫിലിപ്പ് എബ്രഹാം(റോയി) -പൊതുദര്ശനവും ഫ്യൂണറൽ സർവീസും ജൂലൈ 12നു

0

ടാംബ(ഫ്‌ളോറിഡ): ടാമ്പയിൽ നിര്യാതനായ തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും മകൻ ഫിലിപ്പ് അബ്രഹാമിന്റെ (റോയ) പൊതുദര്ശനവും ഫ്യൂണറൽ സർവീസും ജൂലൈ 12നു വെള്ളിയാഴ്ച ട്രിനിറ്റി മെമ്മോറിയൽ ഗാർഡനിൽ വെച്ച് നടത്തപ്പെടും .1963 ൽ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തി നാലു ദശാബ്ദത്തിലധികം സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു റോയി. ജൂലായ് 3 ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത് .

ഭാര്യ: മേരി അബ്രഹാം,
മക്കള്‍: ഡോ.ജിമ്മി എബ്രഹാം(ചിക്കാഗോ),അറ്റോര്‍ണി. റിക്കി എബ്രഹാം(ചിക്കാഗോ) ,ഡാനി എബ്രഹാം(ഫ്‌ളോറിഡാ) ,
ജെയ്‌സണ്‍ എബ്രഹാം(ഫ്‌ളോറിഡാ).

തങ്കമ്മ തോമസ്(ഒക്കലഹോമാ), മേഴ്‌സി മാത്യു(ഒക്കലഹോമ), മാത്യൂസ് എബ്രഹാം(ചിക്കാഗോ) ജെയ്ക്കബ് അബ്രഹാം(ഗ്ലാഡിസണ്‍)(ചിക്കാഗോ), ല്‍െസി കുരുവിള(ഒക്കലഹോമ) എന്നിവര്‍ സഹോദരങ്ങളാണ്.
ജൂലൈ 12 വെള്ളിയാഴ്ച 12:30 PM മുതൽ 2വരെ പൊതു ദര്ശനവും രണ്ടു മുതൽ മൂന്ന് വരെ ഫ്യൂണറൽ സർവീസും തുടർന്നു ട്രിനിറ്റി മെമ്മോറിയൽ ഗാർഡനിൽ സംസ്കാരവും നടക്കും
Address
Trinity Memorial Garden
12609 Memorial Dr,
New Port Richey Fl 34655

കൂടുതൽ വിവരങ്ങൾക്ക്-ജെയ്ക്കബ് (ഗ്ലാഡിസണ്‍) (630-205-9830)