പെട്ടിമുടിദുരന്തം കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി

ദുരന്തത്തിൽപെട്ട അഞ്ചുപേരെക്കൂടി കണ്ടെത്താന്‌ടെന്നിരിക്കെ തിരച്ചതിൽ നിർത്തിയതിനെതിരെ തൊഴിലാളികൾക്കിടയിൽ കനത്ത പ്രതിക്ഷേധമുയർന്നിട്ടുണ്ട്

0

ജില്ലാഭരകൂടം തിരച്ചിൽ അവസാനിപ്പിച്ചിടത്തുനിന്നും മൃതദേഹം കണ്ടെത്തി കെ ഡി എച് പി യുടെ രക്ഷാസൈന്യം

മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തതത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി . പെട്ടിമുടിയാറിൽ ഭൂതക്കുഴി ഭാഗത്തുള്ള വലിയ കയത്തിലെ പാറയിടുക്കിലാണ് മൃതദേഹം കണ്ടത്തിയിട്ടുള്ളത് . അതേസമയം മൃദേഹം കണ്ടത്തിയ ഭാഗത്തു തൊഴിലാളികൾക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല . മൃതദേഹം കരക്കെത്തിക്കാൻ വിദഗ്ദ്ധരുടെ സഹായം ആവശ്യമാണെന്നാണ് തൊഴിലാളികൾ പറയുന്നത് മോശം കാലാവസ്ഥ എന്ന് പറഞ്ഞു ജില്ലാ ഭരണകൂടം കഴിഞ്ഞ ആഴ്ച്ച തിരച്ചിൽ അവസാനിപ്പിച്ചിരുന്നു .

നാളെ വിദഗ്ദ്ധ സംഘത്തെ എത്തിച്ചു മൃതദേഹം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി തൊഴിലാളികൾ . അതേസമയം ദുരന്തത്തിൽപെട്ട അഞ്ചുപേരെക്കൂടി കണ്ടെത്താൻ ഉണ്ടന്നിരിക്കെ തിരച്ചതിൽ നിർത്തിയതിനെതിരെ തൊഴിലാളികൾക്കിടയിൽ കനത്ത പ്രതിക്ഷേധമുയർന്നിട്ടുണ്ട് . തിരച്ചൽ കളക്‌ടർ ഏകപക്ഷിയമായി അവസാനിപ്പിച്ചതിനെതിരെ . ദേവികുളം എം എൽ എ എസ് രാജേന്ദ്രനും രംഗത്തെത്തിയിരുന്നു ദുരന്തത്തിൽപെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇനിയും കണ്ടെത്താനുണ്ട്

You might also like

-