തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്.

ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്

0

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്.ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.