പെരുന്തച്ചൻ ഇനി ഓർമ്മ

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ പെരുന്തച്ചന്‍ തിലകന്‍ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്

0

തിരുവനന്തപുരം:സിനിമയുടെ പെരുന്തച്ചൻ പ്രമുഖ സിനിമ സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. പെരുന്തച്ചന്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അജയന്‍ പിന്നീട് സിനിമാ ലോകത്ത് സജീവമായിരുന്നില്ല. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ പെരുന്തച്ചന്‍ തിലകന്‍ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്‌. കുറച്ച് കാലമായി രോഗ ബാധിതനായ ഇദ്ദേഹം ചികില്‍സയിലായിരുന്നു. ഭരതൻ, പത്‌മരാജൻ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഡോ.സുഷമയാണ്‌ ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവരാണ് മക്കൾ.