നടുറോഡിൽകാടത്തം കാട്ടി കുട്ടി സഖാക്കൾ എസ് എഫ്ഐ പ്രവത്തകർ പൊലീസുകാരെ മർദിക്കുന്ന ദൃശ്യം പുറത്തു

തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നിരോധിത മേഖലയില്‍ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രാഫിക്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി സംഘടിച്ചതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് എത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വളഞ്ഞിട്ട് തല്ലി

0

തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ട്രാഫിക്കില്‍ നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചത്. യുടേണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നിരോധിത മേഖലയില്‍ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രാഫിക്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി സംഘടിച്ചതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് എത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വളഞ്ഞിട്ട് തല്ലി.

സംഭവ സമയത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. മര്‍ദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്‍, ശരത് എന്നിവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ 7 എസ്.എഫ്.ഐ പ്രവര്‍ത്തകക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. മുഴുവന്‍ പ്രതികളോയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം അക്രം നടത്തിയ എസ് എഫ് ഐ പ്രവർത്തക ർ ഒളിവിലാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ്സെടുത്തു . പോലീസുകാർക്ക് മർദ്ദനമേറ്റാറ്റും പോലീസുകാർ കാഴ്ച്ചക്കാരായി നിന്ന സംഭവത്തിൽ സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

You might also like

-