വ്യക്തിതാത്പര്യം പാര്‍ട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തണമെന്നതാണ്. അത് കൃത്യമായി നടപ്പാക്കും :പി ജയരാജൻ

തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതിയെ പരിഹാനികച്ചെതെന്നാണ് സൂചന . എംവി ഗോവിന്ദനെ കേന്ദ്രീകരിച്ച് പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ ഉണ്ടായി ഇപിയെ ലക്ഷ്യമിടുമ്പോൾ കത്തുന്ന വിവാദത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിപടനാണ് ഇനിയറിയേണ്ടത്

0

കാഞ്ഞങ്ങാട്| ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജൻ പറഞ്ഞത്. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജൻ്റെ മുന്നറിയിപ്പ് ഇപിയെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനം ശക്തമാണ്
പാര്‍ട്ടിയുടെ സ്വത്വത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ചൂണ്ടിക്കാട്ടുകയും അത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ സിപിഎമ്മില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്നും പി.ജയരാജന്‍. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ അത് തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സമിതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പി.ജെ ഇങ്ങനെ പറഞ്ഞത്‌. കാഞ്ഞങ്ങാട് നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ജയരാജന്‍ ആരോപണം തള്ളാതെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അതേ സമയം തന്റെ ആരോപണം ഉയര്‍ത്തി സിപിഎമ്മില്‍ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം വിമര്‍ശിക്കകുയം ചെയ്തു. സിപിഎമ്മിനകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

‘ഇന്നലത്തേയും ഇന്നത്തേയും മാധ്യമ വാര്‍ത്തകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാം. കേരളത്തിലെ സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാന്‍ പോകുകയാണെന്നാണ് പറയുന്നത്. ഈ സിപിഎം എന്ന പാര്‍ട്ടി പ്രത്യേക തരം പാര്‍ട്ടിയാണ്. അത് കോണ്‍ഗ്രസിനെയോ ബിജെപിയോ മുസ്ലിംലീഗിനെയോ പോലെയല്ല. ഓരോ അംഗവും ഈ പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന അവസരത്തില്‍ അവര്‍ ഒപ്പിട്ട് നല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാര്‍ട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തണമെന്നതാണ്. അത് കൃത്യമായി നടപ്പാക്കും. ഈ നാടിന്റെ താത്പര്യത്തിനും പാര്‍ട്ടിയുടെ താത്പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടി അംഗവും സ്വീകരിക്കേണ്ടത്. സ്വാഭാവികമായി സമൂഹത്തില്‍ ഒട്ടേറെ ജീര്‍ണതയുണ്ട്. ആ ആശയങ്ങള്‍ സിപിഎമ്മിന്റെ ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ സ്വാഭാവികമായി അത് പാര്‍ട്ടി ചര്‍ച്ച ചെയ്യും. അങ്ങനെ ബാധിക്കാന്‍ പാടില്ല. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ്. ആ മതനിരപക്ഷേതയുടെ സ്വത്വം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവരാണ് സിപിഎം പ്രവര്‍ത്തകന്‍മാര്‍. അതില്‍ വ്യതിചലനമുണ്ടെങ്കില്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കും. തിരുത്താന്‍ ആവശ്യപ്പെടും തിരുത്തുന്നില്ലെങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് ഈ പാര്‍ട്ടിയുടെ സവിശേഷത’ ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ഈ സവിശേഷതയുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജന്‍ ഉന്നയിച്ചത്. നേതാക്കളുടെ വഴിവിട്ട പോക്കുതടയാന്‍ സി.പി.എം. തെറ്റുതിരുത്തല്‍രേഖയുമായി രംഗത്തുവന്നിരിക്കേയായിരുന്നു പി. ജയരാജന്റെ ആരോപണം.തുടര്‍ഭരണം പാര്‍ട്ടിയിലുണ്ടാക്കിയ ജീര്‍ണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍രേഖ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചര്‍ച്ചയില്‍ ഇ.പി.ക്കെതിരേ പി. ജയരാജന്‍ തുറന്നടിക്കുകയായിരുന്നു

You might also like