പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് ?

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കം

0

തിരുവനന്തപുരം :പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചനസംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കം. . ഇതേസമയം കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും.കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി സജി ജോർജ്ജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു സജി ജോർജ്ജ് എന്ന് ആണ് എന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് രക്ഷപെട്ടാൻ സഹായം നൽകിയെന്നാണ് സജി ജോർജ്ജിനെതിരായ കുറ്റം. സിപിഎം അനുഭാവിയായ സജിക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് സൂചന. ഇയാൾ കൂടി അറസ്റ്റിലായതോടെ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. സജി ജോർജ്ജിനെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരക്കുമെന്നാണ് സൂചന.
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പിതാംബരൻ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന ഉടനെ സജി ജോർജ്ജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു..അഞ്ചു പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.. ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

You might also like

-