അമിത് ഷാ പാലക്കാട്; സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമനം

പാലക്കാട് വിവിധ യോഗങ്ങളിൽ പങ്കെടുക്കാനായി അമിത് ഷാ എത്തുന്നതോടെ സ്ഥാനാർഥി പട്ടിക സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. പാലക്കാട് ലോക്സഭ മണ്ഡല കൺവീനർമാർ, ജില്ലാപ്രസിഡന്റുമാർ, വിസ്താരക് എന്നിവരുടെ യോഗത്തിലും വോട്ടർ പേജിന്റെ ഉത്തരവാദിത്തമുള്ള പേജ് പ്രമുഖർ, ബൂത്ത് ശക്തി കേന്ദ്ര കണ്‍വീനർമാർ എന്നിവരുടെ യോഗത്തിലും ഷാ പങ്കെടുക്കും.

0

പാലക്കാട് : തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ. പാലക്കാട് വിവിധ യോഗങ്ങളിൽ പങ്കെടുക്കാനായി അമിത് ഷാ എത്തുന്നതോടെ സ്ഥാനാർഥി പട്ടിക സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. പാലക്കാട് ലോക്സഭ മണ്ഡല കൺവീനർമാർ, ജില്ലാപ്രസിഡന്റുമാർ, വിസ്താരക് എന്നിവരുടെ യോഗത്തിലും വോട്ടർ പേജിന്റെ ഉത്തരവാദിത്തമുള്ള പേജ് പ്രമുഖർ, ബൂത്ത് ശക്തി കേന്ദ്ര കണ്‍വീനർമാർ എന്നിവരുടെ യോഗത്തിലും ഷാ പങ്കെടുക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.

സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പാർട്ടി അധ്യക്ഷന്റെ കേരളസന്ദർശനം. അതേസമയം അമിത് ഷായുടെ വരവിന് മുൻപ് തന്നെ പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ചയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലാ തലത്തിൽ കൂടിയാലോചനകളില്ലാതെ സംസ്ഥാനത നേത‍ൃത്വത്തിലെ തന്നെ ചിലരുടെ നിർദേശം അനുസരിച്ച് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നുവെന്നാണ് മുഖ്യ വിമർശനം. പാർട്ടിയുടെ കഴിഞ്ഞ കോർ കമ്മിറ്റി യോഗത്തിലും ഇതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായതായി വിവരങ്ങളുണ്ട്.
പാർട്ടി പ്രത്യകമായി പരിഗണിക്കുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് ബിഡിജെഎസിന് നൽകാനുള്ള ആലോചനയ്ക്കെതിരെയും എതിര്‍പ്പുകളുയരുന്നുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ-സാമുദായിക സാഹചര്യം മനസിലാക്കാതെയാണ് തീരുമാനമെന്നാണ് വിമർശനം. ബിഡിജെഎസ് തൃശ്ശൂർ ആവശ്യപ്പെട്ടിട്ടും അതിനു പകരമായി പാലക്കാട് നൽകാൻ ചില ബിജെപി നേതാക്കൾ നിർദേശം വച്ചത് ഗ്രൂപ്പ് നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. ആർഎസ്എസുമായി ചർച്ച ചെയ്ത് പാർട്ടി സംസ്ഥാന ഘടകം തയ്യാറാക്കുന്ന സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിന് മുന്നോടിയായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ആർഎസ്എസ് സംസ്ഥാന നേതൃത്വവും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

You might also like

-