ജനം വിധിയെഴുതുന്നു .. 100 കടക്കും യു ഡി എഫ് .തുടർ ഭരണമെന്ന് എൽ ഡി എഫ് ,സീറ്റുകൾ പിടിക്കുമെന്ന് എൻ ഡി എ ജനം വിധിയെഴുതുന്നു
. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ.
കൊച്ചി | ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങി ഇന്ന് ജനം പോളിംഗ് ബൂത്തിലേക്ക് . ഡീൽ വിവാദം തൊട്ട് പ്രളയത്തിന്റെ പേരിലെ ആരോപണം വരെ കത്തിക്കയറിയ വിഷയങ്ങൾ. നേതാക്കൾ തമ്മിലുള്ള വാക്പോരും വെല്ലുവിളികളും പ്രചാരണത്തെ ചൂടുപിടിപ്പിച്ചു.മലയോര മേഖലയിൽ വനവൽക്കരണത്തിന് കൂടിയിറക്കലൈനും ഊന്നൽ നൽകുന്ന പ്രകടന പത്രികയും അവസാന ദിവസങ്ങളിൽ ചർച്ചയായി ,
പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക്. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് വിധിയെഴുതാൻ ജനം പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്. സംസ്ഥാന ഭരണത്തിൽ ഹാട്രിക് എന്ന ചരിത്ര നേട്ടം കൈയ്യെത്തി പിടിക്കാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികാരം ഇല്ലെന്നും അങ്ങനെ വിചാരിച്ചവർക്ക് കടുത്ത നിരാശയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കുറി ഭരണത്തിൽ തിളമാർന്ന വിജയത്തോടെ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 100 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന ആത്മവിശ്വാസം ആവർത്തിക്കുകയാണ് നേതാക്കൾ. യുഡിഎഫിന്റെ സുനാമി തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് എൻഡിഎ ക്യാംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ കേരളത്തിലെത്തി നടത്തിയ പ്രചരണം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ഇത്തവണ പലയിടത്തും അക്കൗണ്ടുകൾ തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ.