നമുക്ക് നാം തന്നെ കൊലക്കയർ ഒരുക്കണോ ? വൈദേശിക കാർബൺ ഫണ്ടിൽ മുങ്ങി ഇടത് പ്രകടന പത്രിക
സംസ്ഥാനത്തെ ഏക വിളത്തോട്ടങ്ങൾ വനം ആക്കുമെന്ന് എൽ ഡി എഫ് പ്രകടന പത്രിക ഇടതുപക്ഷം അധികാരത്തിൽ വരുന്നത് തടയണമെന്ന് സ്വതന്ത്ര കർഷക സംഘടനകൾ
സംസ്ഥാനത്തെ ഏക വിളത്തോട്ടങ്ങൾ വനം ആക്കുമെന്ന് എൽ ഡി എഫ് പ്രകടന പത്രിക
ഇടതുപക്ഷം അധികാരത്തിൽ വരുന്നത് തടയണമെന്ന് സ്വതന്ത്ര കർഷക സംഘടനകൾ
തൊടുപുഴ | സംസ്ഥാനത്തെ ഏക വിള തോട്ടങ്ങൾ പിടിച്ചെടുത്ത് വനം ആക്കുമെന്ന് എൽ ഡി എഫ് പ്രകടന പത്രിക . കാപ്പി, റബ്ബർ ,തേയില ,നാളികേരം, ഏലം, കുരുമുളക്, എണ്ണപ്പന, കശുമാവ്, കമുക്, തുടങ്ങിയവ കൃഷിചെയ്ത് വരുന്ന പ്രദേശങ്ങൾ പിടിച്ചെടുത്തു
വനമാക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത് . കൂടാതെ മലയോര മേഖലയിൽ വിവിധ സോണുകളായി തിരിച്ച് വനനിയമങ്ങൾ കർക്കശമാക്കു
മെന്ന് പ്രകടനപത്രികയിൽ പറയുന്നു .വിദേശ കാർബൺ ന്യുട്രൽ ഫണ്ട് ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ സി പി ഐ എം നിയന്ത്രണത്തിലുള്ള എ കെ ജി പഠന ഗവേഷണ കേന്ദ്രത്തെ കാർബൺ ന്യുട്രൽ ഫണ്ട് (എൻ ജി ഓ ) ഏജൻസിയായി കണക്കാക്കിയാണ് ഫണ്ട് സമാഹരണം നടത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
https://www.facebook.com/share/v/1LSQhEbPXz/
പശ്ചിമഘട്ടത്തെ സമ്പൂർണ വനവത്കരണം നടപ്പാക്കുക എന്ന ലക്‌ഷ്യം മുന്നിൽക്കണ്ടാണ് വനവൽക്കരണ നടപടികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഇടുക്കിജില്ലയിലെ നാല് താലൂക്കുകളിൽ സമ്പൂർണ്ണ വനവത്കരണം നടപ്പാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രിക പരിശോധിക്കുമ്പോൾ വ്യക്തമാകും. മലയോരത്തെ കർഷകരെ പൂർണ്ണമായും കുടിയൊഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബഫർ സോൺപ്രഖ്യാപനം എൽഡിഎഫ് പ്രകടന പത്രികയിൽ വളരെ പ്രാധാന്യത്തോടെയാണ് പ്രഖ്യപിച്ചിട്ടുള്ളത് .
ഇടതുസർക്കാർ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തെ തോട്ടം മേഖല ഒന്നാകെ വനമേഖലയായി പരിവർത്തനം ചെയ്യപ്പെടും എന്നത് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട് .
എൽ ഡി എഫ് പ്രകടന പത്രികയിലെ വനവൽക്കരണ പ്രഖ്യാപനങ്ങൾ
ഇങ്ങനെ
വനപരിപാലനം
729. സമ്പൂർണ്ണ സംരക്ഷണം: വനം കയ്യേറ്റങ്ങൾ കർശനമായി തടയും.
ഇനിയുള്ള വനങ്ങൾ സമ്പൂർണ്ണമായി സംരക്ഷിക്കണം. പരമ്പരാഗത വന
പരിപാലന രീതികൾക്കു പകരം വനസ്ഥിതിയും ജീവനശാസ്ത്ര പ്രത്യേകതയും
കണക്കിെലടുക്കുന്ന ആവാസവ്യവസ്ഥ പരിപാലനരീതി (ഇക്കോ
System Conservation) വരണം. എല്ലാ സംരക്ഷിത വനമഖലകളും മൂന്ന്
സോണുകളായി തിരിക്കണം. കോർ സോൺ, ബഫർ സോൺ, മാനിപ്പുലേഷൻ സോൺ എന്നിങ്ങനെ . കോർ സോണിനു ചുറ്റും ഒരു ബഫർ സോൺ ഉണ്ടാക്കുകയും അവിടെനിയന്ത്രണങ്ങൾ കർശനമാക്കുകയും വേണം . ഇക്കോ ടൂറിസംപ്രവത്തനങ്ങളും മറ്റും കർശന നിയന്തണത്തോടെ
മാനിപ്പുലെഷൻ സോണിൽ മാത്രമേ അനുവദിക്കാവു . ഇവിടെത്ത നിർമ്മാണങ്ങൾ കർശന പരിസ്ഥിതി മാനദണ്ഡ പ്രകാരമാകണം.
730. മിഷൻ ഇക്കോ-റീസ്റ്റോറേഷൻ : അടുത്ത 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഏകവിള തോട്ടങ്ങളെയും (Monoculture Plantations)
ഘട്ടംഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റാനുള്ള ‘മിഷൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും. അക്കേഷ്യ , യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശ ജനുസ്സുകളെ പൂർണ്ണമായും ഒഴിവാക്കി, പകരം നാടൻ ഫലവൃക്ഷങ്ങ
ളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കും.
പശ്ചിമഘട്ടം
736. പരിസ്ഥിതി ദുർബല പദശങ്ങൾ (ESZ, EFL, ecologically sensitive slopes (ESS)
വ്യക്തമായി തിരിച്ചറിഞ്ഞ് ഇത്തരം പ്രദേശങ്ങളിൽ നിയന്തിത വികസനം മാത്രം അനുവദിച്ചുെകാണ്ട് പരിസ്ഥിതി സംരക്ഷണവും ഭൂവിനിയോഗ നിയന്ത്രണവും
പ്രയോഗികമാക്കും. ഇങ്ങനെ പോകുന്നു പ്രകടന പത്രിക
ഇടതുപക്ഷം ഇറക്കിയിട്ടുള്ള തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രഖ്യപനങ്ങൾ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനജീവിതത്തെയും കൃഷിയേയും ഉപജീവനത്തെയും സാരമായി ബാധിക്കും .തേയില റബ്ബർ കാപ്പി ഏലം തുടങ്ങിയവ കൃഷിചെയ്തുവരുന്ന ഏകവിളത്തോട്ടങ്ങൾ പത്തു വർഷംകൊണ്ട് വനമായി മാറ്റുമെന്നാണ് പ്രഖ്യപനം .ഇങ്ങനെ വന്നാൽ കേരളത്തിൽ ലക്ഷകണക്കിന് ഏക്കർ തോട്ടം മേഖല വനമായി മാറുന്നതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികളും മലയോര കർഷകരും പലായനം ചെയേണ്ടി വരുമെന്നുറപ്പാണ് .
കേരളത്തിലെ തോട്ടം തൊഴിലാളികളുടെ എണ്ണം
കേരളത്തിലെ തോട്ടം മേഖലയിൽ സ്ഥിര തൊഴിൽ ലഭിക്കുന്ന തൊഴിലാളികൾ ≈ 4.18 ലക്ഷം
കൂടാതെ 10 ലക്ഷംത്തിലധികം കർഷകരും ചെറുകിട തോട്ടം ഉടമകളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.കൂടാതെ
പരോക്ഷമായും വലിയൊരു ജനവിഭാഗം ഈ മേഖലയെ ആശ്രയിച്ചാണ് ജീവിച്ചുവരുന്നത് .
കേരളത്തിലെ തോട്ടങ്ങളുടെ മൊത്തം വിസ്തീർണ്ണം
കേരളത്തിലെ പ്രധാന തോട്ടവിളകൾ (ഏലം ,റബ്ബർ, തേയില , കാപ്പി തുടങ്ങിയവ) ഉൾപ്പെടെ
മൊത്തം വിസ്തീർണ്ണം ≈ 7.24 ലക്ഷം ഹെക്ടർ (2023-24)
പ്രധാന വിളകളുടെ വിസ്തീർണ്ണം (2022-23)
റബ്ബർ: 5.51 ലക്ഷം ഹെക്ടർ
കാപ്പി: 85,957 ഹെക്ടർ
തേയില: 35,650 ഹെക്ടർ
കേരളത്തിലെ തോട്ടവിള വിസ്തീർണ്ണത്തിന്റെ ഭൂരിഭാഗവും റബ്ബർ ആണ് .
കേരളത്തിലെ തോട്ടം വ്യവസായം വഴി ലഭിക്കുന്ന വരുമാനം
2020–21 കാലയളവിൽ മൊത്തം മൂല്യം ≈ ₹13,542 കോടി
വിദേശനാണ്യ വരുമാനം: ₹2,717 കോടി
2012-13ൽ ഇത് ഏകദേശം ₹21,000 കോടി വരെ എത്തിയിരുന്നു
4.18 ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്നതും
7.2 ലക്ഷം ഹെക്ടർ വിസ്തീർണ്ണത്തിലുള്ളതും ₹13,500 കോടി
വാർഷിക വരുമാനം ലഭിക്കുന്നതുമായ തോട്ടം വ്യവസായത്തെയും ജനങ്ങളെയും ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വഴി എണ്ണി തിട്ടപ്പെടുത്താനാകാത്ത വിദേശപണം എ കെ ജി പഠന കേന്ദ്രം വഴി സംസ്ഥാനത്തേക്ക് ഒഴുക്കാനാണ് ഇടതു പക്ഷം മൂന്നാം തുടർ ഭരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രകടനപത്രികയിലുടെ പുറത്തു വന്നിരിക്കുകയാണ് .
ഇടുക്കിജില്ലയിലെ കണ്ണൻ ദേവൻ കമ്പനിയുടേതടക്കം 3 ലക്ഷത്തിലധികം ഏക്കർ വരുന്ന ഭൂമി ഏകവിള തോട്ടമാണ് . ഇടുക്കിജില്ലയിലെ ഏതാനം തോട്ടങ്ങൾ അടച്ചുപൂട്ടപ്പെട്ടതിനെത്തുടർന്നു അനുഭവിക്കുന്ന പ്രതിസന്ധി രണ്ടുപതിറ്റാണ്ടായി പരിഹരിക്കാനാകാതെ കിടക്കുമ്പോഴാണ് മുഴുവൻ തോട്ടങ്ങളും പത്തു വർഷത്തിനുള്ളിൽ വനമായി വിജ്ഞാപനം ചെയ്യുമെന്ന പ്രഖ്യാപനം ഇടതുതുമുന്നണി ധൈര്യപൂർവ്വം പ്രഖ്യാപിച്ചിട്ടുള്ളത് . കൂടാതെ വനാതിർത്തിയോട് ചേർന്ന് കോർ ഏരിയയും ബഫർസോണും മാനിപ്പുലേഷൻ സോണും നിലവിൽ വരുമ്പോൾ ഇടുക്കിജില്ലയിലെ തൊടുപുഴ പട്ടണം ഒഴിച്ചുള്ള പ്രദേശങ്ങളിൽ സമ്പൂർണ്ണ നിർമ്മാണ നിരോധനം ഉണ്ടാകുമെന്നുറപ്പാണ് .
ടൂറിസം മേഖലയിലെ നിയന്ത്രണം ഇടുക്കിജില്ലയിലെ വിനോദസഞ്ചാരമേഖലയെ തകർക്കും .ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയും പ്രകാരം പദ്ധതികൾ നടപ്പിലാക്കിയാൽ സംസ്ഥാനത്തെ മുഴുവൻ മലയോര മേഖലയും വനം ആയി മാറുകയും ആളുകൾ നിർബന്ധമായി കുടിയിറങ്ങേണ്ട സ്ഥിതി സംജാതമാകുകയും ചെയ്യുമെന്നുറപ്പാണ് . ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പത്തു വർഷംകൊണ്ട്ഇടുക്കിജില്ലയുടെ 90 ശതമാനം പ്രദേശങ്ങളും വനമായി മാറ്റുമെന്നാണ് പ്രകടന പത്രികയിൽനിന്നും വക്തമാകുന്നത് . മൂന്നാറിലേ 125000 ഏക്കറോളം വരുന്ന കണ്ണൻ ദേവൻ കുന്നുകളും ഹാരിസൺ മലയാളം , വുഡ്‌ബെർ എന്നി എസ്റേറ്റുകളും പീരുമേട്ടിലെ 18 ലധികം തോട്ടങ്ങളും വനമായി മാറ്റുകയും അവക്ക് ചുറ്റും ബഫർസോൺ പ്രഖ്യപിക്കുകയും ചെയ്താൽ ജില്ല പൂർണ്ണമായും വനമായി മാറും .
ഇടത് മുന്നണി ഇറക്കിയിട്ടുള്ള പ്രകടനപത്രികയിലെ പ്രഖ്യപനങ്ങൾ പൂർണ്ണമായി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ളത്. മലയോരമേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യപനങ്ങൾ ഉള്ള പ്രകടന പത്രിക സംബന്ധിച്ച് പ്രതിപക്ഷ പാർട്ടിയുടേയോ സഭ നേതൃത്വങ്ങളുടെയോ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല .ഇടതു പ്രകടന പത്രിക്കെതിരെ തൊടുപുഴയിലെ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. റോയി വാരികാട്ടും ബി ജെ പി നേതൃത്വവും രംഗത്തുവന്നു
പ്രതിക്ഷേധവുമായി കർഷക സംഘടനകൾ
അതേസമയം മലയോര മേഖല വന വൽക്കരിക്കരിക്കാൻ ഉദ്ദേശിച്ചുള്ള ഇടതു മുന്നണിയുടെ പ്രകടന പത്രികക്കെതിരെ സംസ്ഥാനത്തെ 112 സ്വതന്ത്ര കർഷക സംഘടനകളുടെ കോഡിനേഷൻ പ്രതിഷേധവുമായി രംഗത്തുവന്നു, മലയോരത്തെ മനുഷ്യരെ മുഴുവൻ കാർബൺ ഫണ്ടിന്റെ ഇരകളാക്കി കോടികൾ കൊയ്യാനുള്ള ഇടതു മുന്നണിയുടെയും പ്രത്യേകിച്ച് സി പി ഐ എം ന്റെയും നീക്കം ,സംസ്ഥാനത്തെ മനുഷ്യവാസത്തിന് തന്നെ വിനയാകുമെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു , ഈ സാഹചര്യത്തിൽ കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് തടയണമെന്ന് സ്വതന്ത്ര കർഷക സംഘടനകൾ ആവശ്യപ്പെട്ടു. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ കെട്ടിപ്പടുത്ത ഇടത് പ്രസ്ഥാനം കർഷകരെയും തൊഴിലാളി സമൂഹത്തെയും മറന്ന് ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. സി പി ഐ എം ൽ കമ്യൂണിസ്റ്റുകാർ ഇല്ലെന്നും ഇപ്പോൾ ഉള്ളത് മുതലാളിത്തത്തിന്റെ ദല്ലാളന്മാരാണെന്നു കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു . മലയോരത്തെ മനുഷ്യരായി പോലും കണക്കാത്ത ഇക്കൂട്ടർക്ക് വോട്ടു ചെയ്യുന്നത് നമുക്ക് നാം തന്നെ കൊലക്കയർ ഒരുക്കി കൊടുക്കുന്നതിന് തുല്യമാണെന്നും കർഷക സംഘടനാ നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിൽ, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് സെക്രട്ടറി പി എം ബേബി, മലനാട് കർഷക രക്ഷ സമിതി ചെയർമാൻ ജോസ് കുട്ടി ജെ ഒഴുകയിൽ, അതിജീവന പോരാട്ട വേദി ജനറൽ കൺവീനർ അഡ്വ.മഞ്ചേഷ് കുമാർ അതിജീവന പോരാട്ട വേദി വൈ . പ്രസിഡന്റ് അഷറഫ് തുടങ്ങിയവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു .