കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി.

25 ചെ​ക്ക്പോ​സ്റ്റു​ക​ളു​ണ്ടാ​യി​ട്ടും നാ​ല് എ​ണ്ണ​ത്തി​ൽ കൂ​ടി മാ​ത്രം ആ​ളു​ക​ളെ ക​ട​ത്തി​വി‌​ടു​ന്ന ന​ട​പ​ടി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു

0

ബെംഗളൂരു :കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. നി​യ​ന്ത്ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാട്ടി. ഇക്കാര്യത്തില്‍ ക​ർ​ണാ​ട​ക ചീ​ഫ് ജ​സ്റ്റീ​സ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ ക​ള​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി. കേ​സ് മാ​ർ​ച്ച് 18ന് ​വീണ്ടും പ​രി​ഗ​ണി​ക്കും.

25 ചെ​ക്ക്പോ​സ്റ്റു​ക​ളു​ണ്ടാ​യി​ട്ടും നാ​ല് എ​ണ്ണ​ത്തി​ൽ കൂ​ടി മാ​ത്രം ആ​ളു​ക​ളെ ക​ട​ത്തി​വി‌​ടു​ന്ന ന​ട​പ​ടി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കാ​സ​ർ​ഗോ​ഡ് വ​ഴി വ​രു​ന്ന​വ​ർ​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെബ്രുവരി 16നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചെലവിൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

You might also like

-