ജെഡിഎസ് സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചു, തിരുവല്ലയിൽ മാത്യു ടി തോമസ് തന്നെ

കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് മത്സരിക്കുക.

0

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ ജോസ് തെറ്റയിലാണ് മത്സരിക്കുക.രണ്ട് ദിവസം മുൻപാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെന്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിടുന്നത്. തുടർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയക്കുകയായിരുന്നു.