ഡി.എം.കെ വിജയിക്കാന്‍ ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

സംഭവത്തില്‍ ഗുരുവയ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

0

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വിജയിക്കാന്‍ ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ ഗുരുവയ്യ എന്ന 66കാരനാണ് പാര്‍ട്ടി അധികാരത്തിലെത്താനും എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനും വേണ്ടി മാരിയമ്മന് ചെറുവിരല്‍ സമര്‍പ്പിച്ച്.

എല്ലാതവണയും ഗുരുവയ്യ, ഇരുകൻഗുഡി മാരിയമ്മൻ കോവിലിന് മുന്നിലെത്തി പ്രാർഥിക്കാറുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെയും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. ഇതിനു പിന്നാലെ ഇടതുകൈയിലെ ചെറുവിരൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.സംഭവത്തില്‍ ഗുരുവയ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.