പണിക്കൻകുടി കൊലപാതകം പാലിന് ചയ്തു നടപ്പാക്കിയത് മൃതദേഹം ഒളിപ്പിക്കാൻ മുളകു പൊടിയും പ്ലാസ്റ്റിക്കും

മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളിയിലെ അടുപ്പിന് താഴെ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാൻ മുളകു പൊടിയും വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്

0

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയായ സിന്ധുവിനെ കൊലപ്പെടുത്താൻ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് ഇയാളെ മറ്റാരെങ്കിലും സഹായിച്ചിരിക്കുമെന്നുതന്നെയാണ് പോലീസ് കരുതുന്നത് പണിക്കൻ കുടി സ്വദേശി സിന്ധുവിന് കൊലപ്പെടുത്തിയ വിവരം പുറത്തുവരാതിരിക്കാൻ അയൽവാസിയായ ബിനോയ് നടത്തിയത് വൻക്രമീകരണങ്ങൾ. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളിയിലെ അടുപ്പിന് താഴെ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാൻ മുളകു പൊടിയും വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്

ഇന്നലെയാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് നിലവിൽ ഒളിവിലാണ്. ഫൊറെൻസിക് വിദഗ്ധരുടെ പരിശോധനയ്‌ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേയ്‌ക്ക് കൊണ്ടുപോകും. ഓഗസ്റ്റ് 16നാണ് ബിനോയ് ഒളിവിൽ പോകുന്നത്.

ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ൽ ആണ് കാമാക്ഷിയിൽ നിന്ന് പണിക്കൻകുടിയിൽ എത്തി വാടക വീട്ടിൽ താമസമാരംഭിച്ചത്. ബിനോയിയുടെ വീടിനോട് ചേർന്നായിരുന്നു ഇത്. ഭർത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ചാണ് സുഹൃത്തായിരുന്ന ബിനോയിയുടെ വീട്ടിന് സമീപം വന്ന് താമസിച്ചതെന്ന് പോലീസ് പറയുന്നു.

സംശയത്തിന്റെ പേരിൽ പലപ്പോഴും ബിനോയിയും സിന്ധുവും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ 11ന് സിന്ധു മകളെ ഫോൺ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്ന് ബന്ധുക്കൾ പറയുന്നു. മുൻഭർത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണ് സിന്ധുവിനെ കാണാതായത്.

തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതിപ്പെട്ടു. പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞ് ബിനോയി ഒളിവിൽപ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും ഫൊറെൻസിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്ന് സിന്ധുവിന്റെ ഇളയമകൻ മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് വേണ്ടവിധം പരിശോധിക്കാൻ പോലീസ് തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

You might also like

-