പാലോട് ഭർത്താവിനെ ഭാര്യ തലയ്‌ക്കടിച്ച് കൊന്നു

ഭാര്യയുടെ ആക്രമണത്തിൽ ഷിജുവിന്റെ തല ചിന്നി ചിതറി പോയി. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു.

0

തിരുവനന്തപുരം| ഭർത്താവിനെ ഭാര്യ തലയ്‌ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിൽ നിന്ന് തിരികെ വന്ന സൗമ്യ ഭർത്താവ് അടുക്കളയുടെ പുറകിൽ നിന്നും ഫോൺ ചെയ്യുന്നത് കണ്ടു.തുടർന്ന് ഇരുവരും വഴക്ക് കൂടുകയും താഴെ കിടന്ന കല്ല് കൊണ്ട് തലയ്‌ക്ക് അടിക്കുകയുമായിരുന്നു.കല്ലും ടൈലും കൊണ്ടാണ് തലയ്‌ക്ക് അടിച്ചത്.

ഭാര്യയുടെ ആക്രമണത്തിൽ ഷിജുവിന്റെ തല ചിന്നി ചിതറി പോയി. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു. കൊലപതക ശേഷം സൗമ്യ ക്ഷേത്രത്തിൽ ചെന്ന് ബന്ധുക്കളോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക വിവരം.സൗമ്യയ്‌ക്ക് ഭർത്താവിനെ സംശയമായിരുന്നുവെന്നാണ് റിപ്പോർട്ട്.ഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമായിട്ടേയുള്ളൂവെന്നാണ് വിവരം

You might also like